ചാവക്കാട്  കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്താന്‍ ഉടന്‍ ഹെലികോപ്റ്റര്‍ എത്തും

13

ചാവക്കാട്  കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്താന്‍ ഉടന്‍ ഹെലികോപ്റ്റര്‍ എത്തും. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇതിന് പുറമെയാണ്  വീണ്ടും ഹെലികോപ്റ്റര്‍ എത്തുന്നത്.
കഴിഞ്ഞ ദിവസവും ഹെലികോപ്റ്ററില്‍ തെരച്ചില്‍ നടത്തിയിരുന്നു. ട്ജിങ്കളാഴ്ചയാണ് ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് ആറ് പേർ കടലിൽ വീണത്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് എത്തുന്നതിന് തൊട്ട് മുൻപാണ് അപകടം ഉണ്ടായത്.  നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ തുടങ്ങിയെങ്കിലും ശക്തമായ തിരമാല കാരണം തടസ്സപ്പെട്ടു. കോസ്റ്റ് ഗാർഡിന്‍റെ ബോട്ടും ഇറക്കാനാകുന്നില്ല.

Advertisement
Advertisement