ചാവക്കാട് ട്രയിലർ ലോറിയിൽ നിന്ന് കെട്ടു പൊട്ടി ഇരുമ്പ് ഷീറ്റുകൾ വീണ് രണ്ട് കാൽ നടയാത്രികർക്ക് ദാരുണാന്ത്യം

145

ചാവക്കാട് ദേശീയ പാതയിൽ ട്രയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടു പൊട്ടി വീണ് കാൽ നടയാത്രികർക്ക് ദാരുണ അന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ്‌ സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകൾ വീണത്. ഷീറ്റുകൾക്ക് അടിയിൽപെട്ട ഇരുവരും തൽക്ഷണം മരിച്ചു. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ്‌ സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

Advertisement

Advertisement