ചാവക്കാട് വീണ്ടും തെരുവ് നായ് ആക്രമണം; മൂന്ന് ആടുകളെ കടിച്ചു കൊന്നു

8

തൃശൂര്‍ ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ വീണ്ടും തെരുവ് നായ് ആക്രമണം. അഞ്ചങ്ങാടി വളവ് പതിനൊന്നാം വാർഡ് സ്വദേശി സെയ്തു മുഹമ്മദ് ഹാജിയുടെ ഗർഭണിയായ ആട് അടക്കം മൂന്ന് ആടുകളെ തെരുവു നായ കടിച്ചുകൊന്നു. പുലർച്ച നാലോടെയാണ് സംഭവം. ഷീറ്റ് വലയും ഇട്ട് മൂടിയ കൂടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്നായിരുന്നു നായയുടെ ആക്രമണം. ഒരാഴ്ച മുൻപ് രണ്ട് ആടുകളും ഇതുപോലെ തെരുവ് നായ കടിച്ചു കൊന്നിരുന്നു.

Advertisement
Advertisement