ചാവക്കാട് ശക്തമായ തിരമാലയിൽ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി, കരക്കെത്തിക്കാൻ ബോട്ട് എത്തിക്കുമ്പോഴേക്കും വീണ്ടും തിരയെടുത്തു; ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് തല്ക്കാലം അവസാനിപ്പിച്ചു

8

ചാവക്കാട് ശക്തമായ തിരമാലയിൽ ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കരക്കെത്തിക്കാൻ ബോട്ട് എത്തിക്കുമ്പോഴേക്കും വീണ്ടും കാണാതായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്ന് തല്ക്കാലം അവസാനിപ്പിച്ചു. ചേറ്റുവയിൽ കടലിൽ ഉണ്ടായ അപകടത്തിൽ കാണാതായ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. കടലിൽ ചാവക്കാട് അഴിമുഖത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റ‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.
കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ തെരച്ചിലില്‍ കണ്ടെത്തിയ ഇടത്തുനിന്ന് ശക്തമായ തിരയില്‍പ്പെട്ടാണ് മൃതദേഹം നീങ്ങിയത്. മൃതദേഹം കൊണ്ടുവരാന്‍ പോയ കോസ്റ്റല്‍ പൊലീസ് ബോട്ട് ഇതേ തുടർന്ന് മടങ്ങി. കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പല്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. തിങ്കളാഴ്ച ചാവക്കാട് അഴിമുഖത്താണ് ബോട്ട് മറിഞ്ഞ് ആറ് പേർ കടലിൽ വീണത്. അപകടത്തിൽ പെട്ടവരിൽ മൂന്ന് പേർ ഉടൻ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത്. കരയ്ക്ക് എത്തുന്നതിന് തൊട്ട് മുൻപായിരുന്നു ശക്തമായ തിരമാലയിൽ ആടിയുലഞ്ഞ് ചരിഞ്ഞ ബോട്ടിൽ നിന്ന് തൊഴിലാളികൾ കടലിലേക്ക് വീണത്

Advertisement
Advertisement