ചുമർചിത്രങ്ങൾ മിഴികൾ തുറന്നു: തിരുവെങ്കിടം ക്ഷേത്രത്തിൽ ആകർഷകമായി ദേവവർണനയുടെ കാഴ്ചകൾ

10

കേരള തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടം ക്ഷേത്രത്തിൽ തിരുവെങ്കിടാചലപതിയുടെ കമനീയവും, ചാരുതയിലും നവീകരിച്ച ചെബോല പതിച്ച ശ്രീകോവിലിൽ പൂർണ്ണമായും ഭിത്തികളിൽ ആത്മനിർഭരവും, നയാനന്ദകരവുമായി തീർത്ത മികവാർന്ന ചുമർചിത്രങ്ങൾക്ക് മിഴി തുറന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് നേത്രോന്മീലനം നിർവഹിച്ചു. വർണ്ണ കൂട്ടുകളിൽ തീർത്ത ഗണപതിയുടെ നയനങ്ങൾ തുറന്നാണ് ചടങ്ങിന് തുടക്കം കുറിച്ചത്. മറ്റ് ദേവസ്വരൂപങ്ങളുടെ മിഴികൾ പങ്ക് ചേർന്ന വിശിഷ്ട വ്യക്തികൾ തുറന്ന് സമർപ്പണം നടത്തി.ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്ധ്യാത്മിക – സാംസ്ക്കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് ഉൽഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം എ.വി.പ്രശാന്ത് മുഖ്യാതിഥിയായി. ചുമർചിത്രകലയ്ക്ക് സാരഥ്യം നൽകിയവർക്ക് സ്നേഹാദര സമർപ്പണം ഗുരുവായൂർ ദേവസ്വം അഡ്മിനേസ്ററർ ബ്രീജാകുമാരി നിർവഹിച്ചു. ചുമർചിത്ര പഠനകേന്ദ്രം പ്രിൻസ്സിപ്പൽ കെ.യു.കൃഷ്ണകുമാർ രചനാ വിവരണം നടത്തി. ശശി വാറനാട്ട്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറനാട്ട്.സേതു തിരുവെങ്കിടം. ശിവൻകണിച്ചാടത്ത്, ഹരി പെരുവഴിക്കാട്ടിൽ, പി.ഹരിനാരായണൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് നളിൻ ബാബു,മുരളി പുറനാട്ടുകര, പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി, രാജു കലാനിലയം, വി.ബാലകൃഷ്ണൻ നായർ, വേണുഗോപാൽ പാഴൂർ, പ്രേമവിശ്വനാഥൻ, പി.കെ.വേണുഗോപാൽ, വി.ഹരിദാസ് എന്നിവർ നേതൃത്വം നൽകി ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ നളിൻ ബാബു എന്നിവരുടെ വിദഗ്ദ മേൽനോട്ടത്തിൽ മികവുറ്റ ചിത്രകലാകാരമാരുംപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളുമായ പതിനഞ്ചോളം പേർ ചേർന്നാണ്സുമാർ 3 മാസത്തിനുള്ളിൽ ശ്രീകോവിലിൻ്റെ ചുമർചിത്രരചന പൂർത്തികരിച്ചത്