ചെന്ത്രാപ്പിന്നിയിൽ ക്ഷേത്രങ്ങളിൽ കവർച്ച

10

ചെന്ത്രാപ്പിന്നി മേഖലയിൽ ക്ഷേത്രങ്ങളിൽ കവർച്ച. രണ്ട് ക്ഷേത്രങ്ങളിലാണ് ഭണ്ഡാരങ്ങളാണ് കവർന്നത്. വേതോട്ടിൽ ക്ഷേത്രത്തിൽ ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന നാല്
ഭണ്ഡാരങ്ങളാണ് കവർന്നത്. ഒരു ഭണ്ഡാരം കോൺക്രീറ്റ് ഉൾപ്പെടെ പിഴുത് മാറ്റിയ നിലയിലാണ്. പുലർച്ചെ ശാന്തിക്കാരൻ എത്തിയപ്പോഴാണ് മോഷണം നടന്ന  വിവരം അറിയുന്നത്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. ചെന്ത്രാപ്പിന്നി കണ്ണംപിള്ളിപ്പുറം കുമാരമംഗലം ക്ഷേത്രത്തിലെ ഭണ്ഡാരവും കവർച്ച ചെയ്ത നിലയിൽ. കഴിഞ്ഞ ദിവസം മുതൽ ആണ് ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കാണാതായത്. ക്ഷേത്രക്കമ്മിറ്റി കയ്പമംഗലം പോലീസിൽ പരാതി നൽകി.

Advertisement
Advertisement