ചെറുതുരുത്തി മുള്ളൂർക്കര ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

287

ചെറുതുരുത്തി മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ആറ്റൂർ വളവിലെ വീടുകളിലെ പറമ്പുകളിലാണ് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. കവുങ്ങ്, തെങ്ങുകളും വാഴത്തോട്ടവും നശിപ്പിച്ചു. ആമ്പല്ലൂർ ചിമ്മിനി പാലപ്പിള്ളി മേഖലയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിൽ കയറ്റാൻ കുങ്കിയാനകളെ എത്തിച്ചുള്ള ശ്രമം ഇപ്പോഴും വിജയകരമായിട്ടില്ല. കാട്ടാനകളെ കാട്ടിൽ കയറ്റി വിടാനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചർ ഹുസൈൻ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പിന്നാലെ, ഇന്നലെ വീണ്ടും കാരികുളത്ത് കാട്ടാനയിറങ്ങിയിരുന്നു.

Advertisement
Advertisement