ചേറ്റുവ ഹാർബറിൽ മത്സ്യ ബന്ധനത്തിനായുള്ള ഒരുക്കങ്ങൾക്കിടെ പുഴയിൽ വീണ് തൊഴിലാളി മരിച്ചു

22

ചേറ്റുവയിൽ ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യ ബന്ധനത്തിനായുള്ള ഒരുക്കങ്ങൾക്കിടെ പുഴയിൽ വീണ് തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി മണലികര ആർ. സി സ്ട്രീറ്റിൽ സുരേഷ് പീറ്റർ (34) ആണ് മരിച്ചത്. ചേറ്റുവ ഹാർബറിന് വടക്കുഭാഗത്ത് ഇന്നലെ രാത്രിയിലാണ് അപകടം. അമ്പാടി കണ്ണൻ എന്ന ബോട്ടിലെ ജീവനക്കാരനാണ്.  കരയിൽ നിന്ന് ബോട്ടിലേക്ക് പലക കൈമാറുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മറ്റ് ബോട്ടുകളിലെ  മത്സ്യ തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രാത്രി 12.30 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെ ഫയർഫോഴ്സ് സ്കൂബ ടീഓ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  അവിവാഹിതനാണ്. ട്രോളിംഗ് നിരോധനത്തിന് ശേഷം ജോലിക്ക് പോകുന്നതിനായി ഇന്നലെ വൈകീട്ടാണ് സുരേഷ് ചേറ്റുവയിലെത്തിയത്.

Advertisement
Advertisement