ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കുടുംബശ്രീയുടെ കലാജാഥ

9

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് കുടുംബശ്രീ രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥയുടെ ജില്ലയിലെ പര്യടനം തുടരുന്നു. രണ്ടാം ദിനത്തിൽ വലപ്പാട്  ചന്തപടിയിൽ  നിന്നാണ്  കലാജാഥ ആരംഭിച്ചത്.
അറുപതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഉച്ചയോടെ  എത്തിയ കലാജാഥയിൽ എൻപത്തിലധികം  പേർ  പങ്കെടുത്തു. തുടർന്ന് നവധ്വനി രംഗശ്രീ ടീമിന്റെ നേതൃത്വത്തിൽ നാടകവും നൃത്തവും  അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഗുരുവായൂരിൽ എത്തിയ കലാജാഥയുടെ ഉദ്ഘാടനം ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. എഴുപതിലേറെ പേർ  ജാഥയിൽ പങ്കെടുത്തു. കുന്നംകുളത്തും കലാജാഥയ്ക്ക്  വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. നൂറു കണക്കിന് പേരാണ് കലാജാഥയുടെ ഭാഗമായത്. വൈകിട്ട് കൈപറമ്പിൽ എത്തിച്ചേർന്ന കലാജാഥയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുല്ലശ്ശേരി,  അരിമ്പൂര്‍,  തൃശൂര്‍,  നടത്തറ,  ഒല്ലൂര്‍, കൊടകര,  പുതുക്കാട്,  ആമ്പല്ലൂര്‍,  വടക്കാഞ്ചേരി,  ചേലക്കര എന്നിവിടങ്ങളിൽ 16, 17 തിയതികളിലായി കലാജാഥ എത്തും.

Advertisement
Advertisement