ജനറൽ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാത്തതെന്താണെന്ന് ജോൺ ഡാനിയൽ

17

കോർപ്പറേഷന്റെ കീഴിലെ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാത്തത് എന്തു കൊണ്ടാണെന്ന കാര്യം പരിശോധിക്കണമെന്ന് കോർപ്പറേഷൻ നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു. നേരത്തെ കോവിഡ് വ്യാപനത്തിന്റെ ഗുരുതര സാഹചര്യത്തിൽ എത്രയും പെട്ടെന്നു ഓക്സിജൻ പ്ലാന്റിന്റെ ഗുണം അടിയന്തിര സാഹചര്യത്തിൽ പ്രവേശിപ്പിക്കുന്ന ജനങ്ങൾക്ക് ഉണ്ടാകാനാണ് യുദ്ധകലാടിസ്ഥാനത്തിൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാൻ സാധിക്കാത്തത് ജനങ്ങളോട് വിശദീകരിക്കണമെന്ന് ജോൺ ഡാനിയൽ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു. മെല്ലെപോക്കിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് തികച്ചും സാധാരണക്കാരായവർക്കാണെന്ന കാര്യം നമ്മൾ വിസ്മരിക്കരുതെന്നും ജോൺ ഡാനിയേൽ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.