ജല്‍ ജീവന്‍ മിഷന്‍ വോളണ്ടിയര്‍ അഭിമുഖം മാറ്റി

10

ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ നാട്ടിക ഓഫീസില്‍ 179 ദിവസത്തേക്ക് പ്രതിദിനം 631 രൂപ നിരക്കില്‍ വോളണ്ടിയര്‍മാരെ നിയമിക്കുന്നതിനായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച സെപ്റ്റംബര്‍ 2 ലേയ്ക്ക് മാറ്റി.
രാവിലെ 11 മുതല്‍ 3 വരെയാണ് കൂടിക്കാഴ്ച്ചയ്ക്കുള്ള സമയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 1 ന് മുന്‍പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത സിവില്‍ എന്‍ജിനിയറിംഗ് ബിരുദം, സിവില്‍ ഡിപ്ലോമ, ഐ ടി ഐ സിവില്‍, ഇവയില്‍ ഏതെങ്കിലും ഒന്നും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ജിയോ ട്രാക്കിങ്, ജിയോ ടാഗിങ് എന്നിവയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രസ്തുത ജോലിയിലേക്ക് മുന്‍പ് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487- 2391410.