ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിനെതിരെ പ്രതിപക്ഷം: ജില്ലയുടെ ആവശ്യങ്ങൾ തിരിച്ചറിയാത്ത ബഡ്ജറ്റെന്ന് ജോസഫ് ടാജറ്റ്

9
5 / 100

ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് ജില്ലയുടെ ആവശ്യങ്ങൾ തിരിച്ചറിയാത്തതും ദീർഘവീക്ഷണമില്ലാത്തതുമാണെന്നും ജില്ലാ പഞ്ചായത്ത് യു ഡി എഫ് പാർലിമെന്ററി പാർട്ടി നേതാവും ഡി സി സി വൈസ് പ്രസിഡണ്ടുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. മാത്രമല്ല ഈ ബഡ്ജറ്റിലൂടെ സർക്കാർ ജില്ലാ പഞ്ചായത്തിന്റെ അധികാരം കവർന്നെടുക്കകയും ചെയ്തിരിക്കുന്നു. പദ്ധതി തുകയുടെ 20% ലൈഫ് പദ്ധതിക്കായി വകയിരുത്താൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. യാതൊരു തരത്തിലും ജില്ലാ പഞ്ചായത്തിന് നേരിട്ട് ബന്ധമില്ലാത്ത ഈ പദ്ധതിക്ക് തുക മാറ്റിവെക്കാൻ ആവശ്യപ്പെടുന്നത് ജില്ലാ പഞ്ചായത്തിന്റെ അധികാരം സർക്കാർ കൈയ്യാളുകയാണ്. ഏതൊക്കെ പദ്ധതികൾ  ഏതൊക്കെ മേഖലയിൽ വേണമെന്നുള്ള മുൻഗണനാക്രമം നിശ്ചയിക്കാനുള്ള അധികാരം ജില്ലാ പഞ്ചായത്തിനാണ്, അതാണ് ഇവിടെ ഇല്ലാതാകുന്നത്. ഇത് പഞ്ചായത്ത് രാജ്‌ നിയമത്തിന്റെ അന്തഃസത്തക്ക് എതിരാണ്. ഈ സർക്കാരിന്റെ കീഴിൽ അധികാര വികേന്ദ്രീകരണമല്ല നടക്കുന്നത് മറിച്ച് കേന്ദ്രീകരണമാണ് .ലൈഫ് പദ്ധതിക്കായി മാറ്റിവെക്കാൻ ആവശ്യപ്പെടുന്ന തുക സർക്കാർ അധികമായി ജില്ലാ പഞ്ചായത്തിന് കൈമാറണം.കോവിഡിന്റെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട വയോജനങ്ങൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വെച്ചിരിക്കുന്ന തുക അപര്യാപ്തമാണ് എന്നത്‌ ആവശ്യങ്ങളുടെ തിരിച്ചറിവില്ലായ്മയാണ്. തൊഴിലില്ലായ്മ രൂക്ഷമാകുന്ന ഈ സമയത്ത് അതിനു വേണ്ടിയുള്ള സംരംഭങ്ങൾ ഇല്ലാതെപോയത്‌ ദീർഘവീക്ഷണമില്ലായ്മയാണ്. കാർഷിക മേഖലയിൽ തുക നീക്കിവെക്കുമ്പോൾ ആ മേഖലയിലെ വിഭവങ്ങളുടെ ലഭ്യതയുടെ പഠനം നടക്കുന്നില്ല എന്നുള്ളത്‌ കൊണ്ട് തന്നെ തുക ചിലവഴിക്കുന്നതിന്റെ പ്രയോജനമില്ലായ്മ കൂടിവരികയാണ്.പദ്ധതികൾ യഥാസമയം പൂർത്തീകരിക്കാത്തതിന്റെ പേരിൽ 20കോടി രൂപക്കു മുകളിൽ സ്പിൽ ഓവറായി അടുത്ത വർഷത്തേക്ക് മാറ്റിവെക്കേണ്ടിവരുന്നത്. കാര്യക്ഷമമായി പദ്ധതികൾ നടക്കുന്നുണ്ടോ എന്നറിയാൻ മോണിറ്ററിങ് സംവിധാനം ഫല പ്രഥമായി ഇല്ലായെന്നുള്ളതാണ് ഇത്രയും അധിക തുക സ്പിൽ ഓവറായി പോകുന്നത് . 12 കോടി  രുപ ലൈഫിനും 20 കോടിക്ക് മുകളിൽ സ്പിൽ ഓവറിനും മാറ്റിവെച്ചാൽ കേവലം പദ്ധതി തുകയുടെ പകുതി മാത്രമാണ് ചിലവഴിക്കാൻ ഈ വർഷത്തെ പുതിയ പദ്ധതിക്ക് ലഭിക്കകയുള്ളു.  ബഡ്ജറ്റിൽ മുൻഗണനാക്രമം പാലിച്ച്  വിഹിതങ്ങൾ നൽകനാമെന്ന് പ്രതിപക്ഷ അംഗങ്ങളായ അഡ്വ ജോസഫ് ടാജറ്റ് , അഡ്വ വി എം മുഹമ്മദ് ഗസാലി , ജിമ്മി ചൂണ്ടൽ , ലീല സുബ്രമണ്യൻ , ശോഭന ഗോകുലനാഥൻ എന്നിവർ ആവശ്യപ്പെട്ടു.