ജൂത പൈതൃകം ഇനി മുതൽ മതിൽക്കെട്ടിനുള്ളിൽ; നവീകരിച്ച മാള ജൂത സെമിത്തേരി ഉദ്ഘാടനം ചെയ്തു

13
8 / 100

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മാള ജൂത സെമിത്തേരിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിച്ചു.
സുനിൽ കുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാബു പോൾ എടാട്ടുകാരൻ,
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എ എ അഷറഫ്, പഞ്ചായത്ത്‌ മെമ്പർമാരായ ജോഷി കാഞ്ഞൂത്തറ, യഥു കൃഷ്ണൻ,മുസിരിസ് പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്,പ്രൊജക്റ്റ്‌ മാനേജർ ഇബ്രാഹിം സബിൻ തുടങ്ങിയവർ പങ്കെടുത്തു.

സെമിത്തേരിയുടെ നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി 98 ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. നാല് ഏക്കറിലായി വരുന്ന സംരക്ഷണ പ്രദേശത്ത് 700 മീറ്റർ മതിൽക്കെട്ടാണ് വരുന്നത്. അടുത്ത ഘട്ട പ്രവർത്തനങ്ങളിൽ ഇവിടെ ഹാർമണി പാർക്ക് ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. കേരള ജ്യുയിഷ് ഹെറിട്ടേ ജ് കെട്ടിടം എന്ന പേരിൽ മ്യുസിയവും നിർമ്മാണം പൂർത്തീകരിക്കും.