ഞങ്ങൾക്ക് തൊഴിൽ നൽകൂ: എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ധർണ്ണ

11

തൊഴിൽ നൽകണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ എരുമപ്പെട്ടി പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രവർത്തകരാണ് എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചത്. ഈ മാസം ഒന്ന് മുതൽ ആരംഭിക്കണ്ട പ്രവൃത്തികൾ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഇതുവരെയും ആരംഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. ശിവശങ്കരൻ സമരം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡണ്ട് എൻ.കെ. കബീർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എ. ഉസ്മാൻ, സിജി ജോൺ, സഫീന അസീസ്, സി.ടി. ഷാജൻ, സുധീഷ് പറമ്പിൽ, എം.സി. ഐജു, പി.കെ.മാധവൻ, റിജി ജോൺ, സതി മണികണ്ഠൻ എന്നിവർ സംസാരിച്ചു. യൂണിയൻ ലീഡർമാരായ റുക്കിയ, കാർത്ത്യാനി, വിനോദിനി മങ്ങാട്, സുജാത എന്നിവർ ധർണക്ക് നേതൃത്വം നൽകി.