ഡെങ്കിപ്പനി പ്രതിരോധം: പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വടക്കാഞ്ചേരി നഗരസഭ

5

ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും ഡ്രൈഡേ ആചരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ഓരോ ഡിവിഷനിലെയും കൗൺസിലറുടെ നേതൃത്വത്തിൽ ആശാപ്രവർത്തകരുടെയും അംഗനവാടി അധ്യാപകരുടെയും സഹായത്തോടെ വീടുകൾതോറും കയറി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.

Advertisement

നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ ഷീല മോഹൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുണ്ടത്തിക്കോട് പിഎച്ച്എസ്ഇ മെഡിക്കൽ ഓഫീസർ ഡോ. രാധിക ക്ലാസ് എടുക്കുകയും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. എരുമപ്പെട്ടി എച്ച്ഐ സെക്ഷൻ ശശികുമാർ കെ ജി ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, വടക്കാഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു തോമസ്, മുണ്ടത്തിക്കോട് പി എച്ച് എസ് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി ജി ബാബു എന്നിവർ സംസാരിച്ചു.

Advertisement