ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

8

വിപുലമായ സുഹൃദ് ബന്ധങ്ങളായിരുന്നു സാഹിത്യകാരനും അധ്യാപകനും തിരക്കഥാകൃത്തുമായിരുന്ന ഡോ.കല്‍പ്പറ്റ ബാലകൃഷ്ണന്റെ പ്രത്യേകതയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഡോ. കല്‍പ്പറ്റയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാര സമിതി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണവും പുരസ്‌കാരസമര്‍പ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement
IMG 20221120 181743

ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള കഴിവായിരുന്നു കല്‍പ്പറ്റയുടെ പ്രത്യേകത. ഗവേഷകന്‍, കവി, തിരക്കഥാകൃത്ത് തുടങ്ങി ചെന്ന് പെട്ട എല്ലാ മേഖലകളിലും തന്നെ അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടവാങ്ങുന്നത്. ഗാന്ധിയന്‍ പാതയിലൂടെ സഞ്ചരിക്കുവാനും ഗാന്ധിജിയുടെ പ്രസക്തി എന്തെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാനും ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ ശ്രദ്ധ പുലര്‍ത്തിയെന്നും വി.ഡി സതീശന്‍ ഓര്‍മ്മിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. പ്രഫ. എം. തോമസ് മാത്യു, ഡോ.പി.കെ സുകുമാരന്‍, വി.എച്ച് ദിരാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡോ.പി.വി കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രഫ എം.കെ സാനു അനുഗ്രഹ പ്രഭാഷണം നടത്തി. സാറാ ജോസഫ്, പി. ബാലചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ഡോ. കല്‍പ്പറ്റ ബാലകൃഷ്ണന്‍ രചിച്ച രാമവാര്യരുടെ ഓര്‍മ്മപ്പുസ്തകം, ഗാരി സുകാവ് – ഒരു ധ്യാനബുദ്ധന്‍, ചരിത്ര നോവല്‍, ഡോ. സരസ്വതി ബാലകൃഷ്ണന്‍ പരിഭാഷപ്പെടുത്തിയ അലഞ്ഞുതിരിയുന്നവന്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം യഥാക്രമം പ്രഫ. എം.കെ സാനു, പി. ബാലചന്ദ്രന്‍, ഡോ.പി.വി കൃഷ്ണന്‍ നായര്‍, സാറാ ജോസഫ് എന്നിവര്‍ നിര്‍വ്വഹിച്ചു. രാവുണ്ണി, നന്ദന്‍ പിള്ള, എം.വി വിനീത എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കെ. ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു. ടി.വി ചന്ദ്രമോഹന്‍, അപര്‍ണ്ണ ബാലകൃഷ്ണന്‍, ഡോ. സരസ്വതി ബാലകൃഷ്ണന്‍ സംസാരിച്ചു.

Advertisement