തണലില്‍ ഡൊമസ്റ്റിക് വയലന്‍സ് ഷെല്‍ട്ടര്‍ ഹോമും സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററും

12

നിള സേവാ സമിതിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ തണല്‍ സര്‍വ്വിസ് പ്രൊവൈഡിങ് സെന്ററും തണല്‍ ഡൊമസ്റ്റിക് വയലന്‍സ് ഷെല്‍ട്ടര്‍ ഹോമും പ്രവര്‍ത്തനമാരംഭിച്ചു. തണല്‍ മാതൃസദനത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്കക്ഷേമ വികസനം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഡൊമസ്റ്റിക് വയലന്‍സ് ഷെല്‍ട്ടര്‍ ഹോമിന്റെയും, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍ തണല്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisement
496ea169 6705 43b6 b01f 63b9dfde7a85

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നംകുളം എസിപി സിനോജ് ടിഎസ് ബ്രോഷര്‍ പ്രകാശനകര്‍മം നടത്തി. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി മീര, വനിത സംരക്ഷണ ഓഫീസര്‍ എസ് ലേഖ, ഗ്രാമപഞ്ചായത്ത് അംഗം പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. നിള സേവാ സമിതി സെക്രട്ടറി കെ ശശികുമാര്‍ സ്വാഗതവും സേവാസമിതി മെമ്പര്‍ ആതിര ആര്‍എം നന്ദിയും പറഞ്ഞു

Advertisement