തലോറിൽ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

92

തലോരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്. ഉണ്ണിമിശിഹാ പള്ളിക്കുസമീപം രാവിലെ 5.45നായിരുന്നു അപകടം. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Advertisement
Advertisement