തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിക്കായി തിരച്ചില്‍ തുടരുന്നു

23

തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിക്കായി തിരച്ചില്‍ തുടരുന്നു. ചാഴുർ ആൽ സ്വദേശി ഈഴുവപ്പടി വീട്ടിൽ സുഹാസിന്റെ മകൻ ശ്രീരാമിനെ (15) ആണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്.

Advertisement

ഓണാവധി ആഘോഷിക്കാൻ ശ്രീറാം നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ഇന്നലെ വെെകീട്ട് തമ്പാൻകടവ് ബീച്ചിലെത്തിയത്. കടലിൽ ഇറങ്ങിയതിന് പിന്നാലെ ശക്തമായ തിരയിൽപ്പെട്ട് ശ്രീറാമിനെ കാണാതാവുകയായിരുന്നു.പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.തീരത്ത് ഫുട്‌ബോൾ കളിച്ചതിന് ശേഷം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.ചാഴൂർ ശ്രീനാരായണ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശ്രീറാം. ട്യൂഷൻ ക്ലാസിൽ വെച്ചുള്ള സൗഹൃദമാണ് കുട്ടികൾക്ക് ഉണ്ടായിരുന്നത്. കുട്ടിയെ കണ്ടെത്താൻ വാടാനപ്പള്ളി പൊലീസും,ഫയർഫോഴ്‌സ് സ്‌കൂബാ ടീമും, ചാവക്കാട് മുനയ്ക്കക്കടവ് തീരദേശ പൊലീസും സംയുക്തമായി ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനിയിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ വീണ്ടും അഴിക്കോട് കോസ്റ്റല്‍ പോലീസിന്‍റെ നേതൃത്വത്തില്‍ ബോട്ടുകള്‍ ഉപയോഗിച്ച് വീണ്ടും സംഘം തിരച്ചില്‍ ആരംഭിച്ചത്.

Advertisement