തളിക്കുളം തമ്പാൻ കടവിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

35

തളിക്കുളം തമ്പാൻ കടവിൽ കടലിൽ കാണാതായ വിദ്യാർത്ഥി ചാഴൂർ ഇഴുവപ്പടി സുഹാസിൻ്റെ മകൻ ശ്രീരാം(15) ൻ്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാത്രി 11 മണിയോടെ ഒരു കിലോമീറ്റർ അകലെയുള്ള നമ്പിക്കടവിൽ നിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് തമ്പാൻകടവ് കടപ്പുറത്ത് ഫുട്ബോൾ പരിശീലനം കഴിഞ്ഞ് ശ്രീരാം സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയത്. തുടർന്ന് തിരയിൽപ്പെട്ട് ശ്രീരാമിനെ കാണാതാവുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും കോസ്റ്റു ഗാർഡും രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രി 11 മണിയോടെ കരയ്ക്കടിഞ്ഞ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.. ചാഴൂർ എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശ്രീരാം.

Advertisement
Advertisement