തിരുവമ്പാടി ഏകാദശി സംഗീതതിലകം പുരസ്കാരം മൃദംഗവിദ്വാൻ ബാലകൃഷ്ണ കമ്മത്തിന്: സംഗീതോൽസവം നാളെ തുടങ്ങും

31

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി സംഗീതോൽസവത്തിനോടനുബന്ധിച്ചുള്ള യോടനുബന്ധിച്ചുള്ള സംഗീത തിലകം ബഹുമതി മൃദംഗ വാദകൻ ബാലകൃഷ്ണ കമ്മത്തിന് സമ്മാനിക്കും. സംഗീതോൽസവം നാളെ ആരംഭിക്കും. ആറ് ദിവസം നീണ്ട് നിൽക്കുന്ന സംഗീതോൽസവത്തിൽ ദിവസവും രാവിലെ ആറ് മുതൽ സംഗീതാരാധന ആരംഭിക്കും. 10ന് വൈകീട്ട് 6.30ന് എ.ഇ. വാമനൻ നമ്പൂതിരിയുടെ കച്ചേരിയും 11ന് മുടികൊണ്ടാൻ രമേശിന്റെ വീണക്കച്ചേരിയും 12ന് മാതംഗി സത്യമൂർത്തിയുടെ കച്ചേരിയും അരങ്ങേറും. 12ന് ദശമി നാളിലെ പഞ്ചരത്ന കീർത്തനാലാപനത്തിന് കർണാടക സംഗീത മേഖലയിലെ പ്രമുഖർ പങ്കെടുക്കും. അന്ന് മൃദംഗ വിദ്വാൻ കോങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ദിനമായി ആചരിക്കും. ഈ വർഷത്തെ സംഗീതോൽസവത്തോടനുബന്ധിച്ചുള്ള 12ന് വൈകുന്നേരത്തെ കച്ചേരിയോടെ സംഗീതോൽസവം സമ്മാനിക്കും.

Advertisement
Advertisement