തിരുവില്വാമല പഞ്ചായത്തിൽ വൈസ് പ്രസിഡണ്ടും പുറത്ത്; കോൺഗ്രസ്-സി.പി.എം കൂട്ടുകെട്ടിൽ ബി.ജെ.പിക്കെതിരായ അവിശ്വാസം പാസായി

51

തിരുവില്വാമല പഞ്ചായത്തിൽ ബി.ജെ.പി പ്രതിനിധി വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയവും പാസായി. കെ.ബാലകൃഷ്ണനെതിരെ കോൺഗ്രസും-സി.പി.എമ്മും ഒന്നിച്ചുള്ള അവിശ്വാസ പ്രമേയമാണ് പാസായത്. ആറിനെതിരെ 10 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്തില്‍ പ്രസിഡന്റ് സ്മിത സുകുമാരനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്നലെ പാസായിരുന്നു. അതേ സമയം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഈ കൂട്ടുകെട്ട് തുടരുമോയെന്നതാണ് കാത്തിരിക്കുന്നത്.

Advertisement
Advertisement