കുന്നംകുളം നഗരസഭയിലെ തുറക്കുളം മാർക്കറ്റിൽ നിന്ന് അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നഗരസഭയിൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ അടിയന്തിര യോഗം വിളിച്ചിരുന്നു.
തുടർന്ന് ഞായറാഴ്ച മുതൽ കണ്ണൂർ തിരുവോണം കോ ഇൻഡസ്ട്രീസ് മാലിന്യങ്ങൾ മാറ്റുന്നത് ആരംഭിച്ചു.
മുംബൈയിലെ ഫാക്ടറികളിലേക്കാണ് അജൈവ മാലിന്യങ്ങൾ കൊണ്ടു പോകുന്നത്. ഒരാഴ്ചയോളം നീളുന്ന മാലിന്യ നീക്കത്തിൽ ടൺ കണക്കിന് മാലിന്യങ്ങൾ നീക്കാനാവുമെന്നു നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ പറഞ്ഞു
Advertisement
Advertisement