തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ മോഷണം

5

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിനകത്ത് ഗണപതി വിഗ്രഹത്തിന് മുന്നിൽ വെച്ചിരുന്ന ഭണ്ഡാരം മോഷ്ടാവ് കവർന്നു. ഇന്നുരാവിലെ പൂജക്കായി എത്തിയ ക്ഷേത്രം മേൽശാന്തിയാണ് മോഷണ വിവരം ആദ്യമറിയുന്നത്. ക്ഷേത്രത്തിന്റെ തെക്കും, വടക്കും ഭാഗത്തെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. തെക്കുഭാഗത്ത് ഏണി ചാരിവെച്ചിരുന്നു. സംശയത്തെ തുടർന്ന് മേൽശാന്തി വലപ്പാട് പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഗണപതിയുടെ നടയിൽ സൂക്ഷിച്ചിരുന്ന ഭണ്ഡാരം മോഷണം പോയതായി വ്യക്തമായത്. ഏണി ഉപയോഗിച്ച് മുകൾഭാഗത്തെ ഗ്രിൽ തുറന്നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കയറിയത്. പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഭണ്ഡാരം കണ്ടെത്താനായില്ല. വിരലടയാള വിദഗ്ധരുടെ പരിശോധനക്ക് ശേഷം മാത്രമേ മറ്റെന്തെങ്കിലും മോഷനം പോയിട്ടുണ്ടോയെന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഏതാനും ദിവസം മുൻപ് നാട്ടിക ചേർക്കര ഈസ്റ്റ് യു.പി സ്കൂളിലും മോഷണം നടന്നിരുന്നു.

Advertisement
Advertisement