തൃപ്രയാർ വലപ്പാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കഴുത്തിൽ ആഴത്തിലുള്ള വെട്ടെന്ന് ആശുപത്രി അധികൃതർ

45

തൃപ്രയാർ വലപ്പാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വലപ്പാട് കോതകുളം ബീച്ച് പോക്കാക്കില്ലത്ത് ഹരിദാസിന്റെ ഭാര്യ മിനിയെ ആണ് വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴുത്തിനും ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ച നിലയിലാണ്. കഴുത്തിന് ആഴത്തിൽ പരിക്കേറ്റിട്ടുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. മിനിയെ തൃശൂർ അശ്വിനി ആശൂപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Advertisement
Advertisement