തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ഭക്ത്യാദരം ഇല്ലംനിറ

12

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങ് നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ . ആലാട്ട് രവീന്ദ്രന്റെ കൃഷിയിടത്തിൽ നിന്നും പൂജക്കായി കൊണ്ടുവന്ന നെൽക്കതിരുകൾ തൃക്കോൽശാന്തി രതീഷ് എമ്പ്രാന്തിരി പടിഞ്ഞാറെ ഗോപുരത്തറയിൽ നിന്ന് വെള്ളി ഉരുളിയിലാക്കി ശിരസ്സിലേന്തി കീഴ്ശാന്തിമാർക്കൊപ്പം ക്ഷേത്ര ശ്രീകോവിലിനു മുൻപിലെ മണ്ഡപത്തിലേക്ക് കുത്തുവിളക്ക്,ശംഖനാദം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ എത്തിച്ചു. മേൽശാന്തി ചെറുമുക്കു മനക്കൽ മാധവൻ നമ്പൂതിരി അട നിവേദ്യവും കതിർപൂജയും
നടത്തി തുടർന്ന് ആദ്യം ക്ഷേത്ര ശ്രീകോവിലിനകത്തേക്കു കൊണ്ടുപോയി. പിന്നീട് ഭക്തജനങ്ങൾക്കു വിതരണം ചെയ്യുകയും ചെയ്തു. ഐശ്വര്യ പ്രദായകമായാണ് കർക്കടകമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് ഗൃഹപൂരണ ചടങ്ങായ ഇല്ലംനിറ ആചരിച്ചു വരുന്നത്