തൃശൂരിന്റെ ആദ്യ വനിതാമന്ത്രി ജില്ലയിലെത്തി: ആർ.ബിന്ദുവിന് അഴീക്കോടൻ സ്മാരകമന്ദിരത്തിൽ വരവേൽപ്പ്: ഉന്നതവിദ്യഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടു വരാനുണ്ടെന്ന് മന്ത്രി

53

ജില്ലയുടെ ചരിത്രത്തിലെ ആദ്യ വനിതാമന്ത്രിയെന്ന നേട്ടം സ്വന്തമാക്കി രണ്ടാം പിണറായി സർക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രിയായി ചുമതലയേറ്റ ഇരിങ്ങാലക്കുടയുടെ ആദ്യ വനിതാ എം.എൽ.എ കൂടിയായ ആർ.ബിന്ദു ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തി. തൃശൂരിൽ സി.പി.എം ജില്ലാ ആസ്ഥാനമായ അഴീക്കോടൻ സ്മാരകമന്ദിരത്തിെലത്തിയ മന്ത്രി ആർ.ബിന്ദുവിനെ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. നവ കേരള നിർമിതിയ്ക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ കാെണ്ടുവരാനുണ്ടെന്ന് സ്വീകരണത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുമെന്നും മന്ത്രി പറഞ്ഞു.