തൃശൂരിന്റെ ഓണാഘോഷത്തിന് ആവേശമായി കുമ്മാട്ടികളിറങ്ങി; ചരിത്രത്തിലേക്ക് നടന്ന് വനിതാ കുമ്മാട്ടികളും

25

മൂന്നാം ഓണ നാളിൽ ആടിതിമിർത്ത് തൃശൂരിന്റെ നാട്ടിടവഴികളിലൂടെ കുമ്മാട്ടികളെത്തി. കുമ്മാട്ടിക്കളിയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്ന്‌ പെൺ കുമ്മാട്ടികള്‍ ഇറങ്ങിയെന്ന പ്രത്യേകതയും ഇത്തവണത്തെ പ്രത്യേകതയാണ്.

Advertisement

ശൈവ ദൂതഗണങ്ങളാണ് കുമ്മാട്ടികളെന്ന വിശ്വാസത്തെ പിൻപറ്റിയുള്ള ആഘോഷമാണ് കുമ്മാട്ടിക്കളി.
ഓണാനാളുകളിൽ വീടുകൾ തോറുമെത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്റെ നേർ ചിത്രമാണ്.ദേഹത്ത് പാർപ്പടകപ്പുല്ല് വരിഞ്ഞു ചുറ്റി കുമിൾ തടിയിൽ കൊത്തിയ മുഖംമൂടിയണിഞ്ഞ് കുമ്മാട്ടി പ്പാട്ടുകള്‍ക്കൊത്ത് ചുവട് വെച്ചൊണ് നാട്ടിടവഴികളുലൂടെ കുമ്മാട്ടി സംഘങ്ങൾ വീടുകളിലേക്കെത്തുന്നത്.
ഇതുവരെ സ്ത്രീകൾ കേവലം കുമ്മാട്ടിക്കളിയുടെ ആസ്വാദകർ മാത്രമായിരുന്നു. എന്നാൽ ഇത്തവണ പർപ്പടകപ്പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖങ്ങളുമായി പെൺകുമ്മാട്ടികള്‍ കിഴക്കുംപാട്ടുകരയില്‍ ഇറങ്ങിയത് ചരിത്രമായി. തൃശൂർ സ്വദേശികളായ സുനിത,സനിത,സബിത എന്നിവരാണ് കുമ്മാട്ടികളായത്.

താളമേളങ്ങൾ അകമ്പടിയോടെ
എഴുപതിലേറെ കുമ്മാട്ടികൾ കിഴക്കുംപാട്ടുകരയുടെ ഇടവഴികളില്‍ നിറഞ്ഞാടി. ഒപ്പം ദൈവിക രൂപങ്ങളും നിശ്ചല ദൃശ്യങ്ങളും.

Advertisement