തൃശൂരിന് മൂന്ന് നാൾ നാടകരാവ്: പ്രൊഫ. എം. മുരളീധരൻ സ്മാരക നാടകോത്സവത്തിന് നാളെ തുടക്കം

16

തൃശൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയസമ്മേളനത്തിനു സ്വാഗതമോതിക്കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊഫ. എം. മുരളീധരൻ സ്മാരക നാടകോത്സവം 20 മുതൽ 22 വരെ നടക്കും. കേരള സംഗീതനാടക അക്കാദമിയുടെ ഭരത് മുരളി ഓപ്പൻ എയർ തിയേറ്ററിലാണു മൂന്നു ദിവസത്തെ നാടകോത്സവം നടക്കുക. 20ന് വൈകിട്ട് 4.30ന് മന്ത്രി കെ. രാധാകൃഷ്ണൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.

Advertisement
7bac5d30 76ed 438d 9c4c 3fb844870000

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് അഡ്വ. വി. ഡി. പ്രേം പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മുൻ എം എൽ എ കെ. വി അബ്ദുൾ ഖാദർ പ്രൊഫ. മുരളീധരൻ അനുസ്മരണപ്രഭാഷണം നടത്തും. ഡോ. സി. രാവുണ്ണി ആശംസകൾ നേരും. ആദ്യദിവസം, ഷൊർണ്ണൂർ ജനഭേരിക്കു വേണ്ടി അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത ‘താരം‘ അരങ്ങേറും.

0f153727 6823 4512 89fb f5fd46edf936

21ന് വൈകിട്ട് 5 മണിക്ക് ‘അതിദേശീയതയുടെ കാലത്തെ അരങ്ങ്‘ എന്ന വിഷയത്തിൽ, സ്കൂൾ ഓഫ് ഡ്രാമ ഡയറക്റ്റർ ഡോ. അഭിലാഷ് പിള്ള പ്രഭാഷണം നടത്തും. ശശീധരൻ നടുവിൽ ഉദ്ഘാടനം ചെയ്യും. രേണു രാമനാഥ് മോഡറേറ്റ റായിരിക്കും. ഡോ. കെ. പ്രദീപ് കുമാർ, ടി. എ. ഇക്ബാൽ എന്നിവർ അനുബന്ധപ്രഭാഷണങ്ങൾ നടത്തും. 6.30നു, തിരുവനന്തപുരം കനൽ സാംസ്കാരികവേദിയ്ക്കു വേണ്ടി ഹസിം അമരവിള സംവിധാനം ചെയ്ത ‘സോവിയറ്റ് സ്റ്റേഷൻ കടവ്‘ അവതരിപ്പിക്കും.

5c67bb00 874d 42de afa9 3c57c2dc7300

22ന് വൈകിട്ട് 5-നു ‘അരങ്ങിലെ ലിംഗനീതി‘ എന്ന വിഷയത്തിൽ ജിഷ അഭിനയ പ്രഭാഷണം നടത്തും. പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. ഡോ. ബിലു പത്മിനി നാരായണൻ മോഡറേറ്ററായിരിക്കും. വിജയരാജമല്ലിക, കെ. വി. ഗണേശ് എന്നിവർ അനുബന്ധപ്രഭാഷണം നടത്തും. 6.30-നു ആലപ്പുഴ നെയ്തൽ നാടകസംഘത്തിനു വേണ്ടി ജോബ് മഠത്തിൽ സംവിധാനം ചെയ്ത ‘കക്കുകളി‘ അവതരിപ്പിക്കും.

Advertisement