തൃശൂരിലെ കർഷക ഐക്യദാർഢ്യസമരം അമ്പതാം നാളിൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലെന്ന് ജനാധിപത്യ വിരുദ്ധമെന്ന് ബേബി ജോൺ

9
8 / 100

മോദി സർക്കാർ ജനാധിപത്യ വിരുദ്ധമായാണ് കാർഷിക പരിഷ്കരണ ബല്ല് പാർലിമെന്റിൽ അവതരിപ്പിച്ചതെന്ന് കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോൺ. കൃഷിയെ സംസ്കാരത്തിന്റെ ഭാഗമായാണ് ഭാരതം കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ കൃഷിയെ കോർപ്പറേറ്റുകൾക്ക് ലാഭം നേടാനുള്ള ഇടങ്ങളാക്കി മാറ്റുകയാണെന്നും ബേബി ജോൺ പറഞ്ഞു. തൃശൂർ കോർപ്പറേഷനു മുന്നിൽ കിസാൻ സംഘർഷ് കോ-ഓഡിനേഷൻ തൃശൂർ ജില്ലാ സമിതി നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന്റെ 50ാം ദിവസ ഉൽഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു അദ്ധ്യക്ഷനായിരുന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, കിസാൻ സഭ ജില്ലാ സെകട്ടറി കെ.വി വസന്ത് കുമാർ, കെ.എസ്.കെ.ടി.യു ജില്ലാ സെകട്ടറി ടി.കെ.വാസു, ജില്ലാ പ്രസിഡന്റ് എം.കെ.പ്രഭാകരൻ, സെബി ജോസഫ് പെല്ലിശ്ശേരി, കെ.രവീന്ദർ , ഏ.ആർ. കുമാരൻ, പി.എസ്. വിനയൻ, പി.ആർ. വർഗീസ്, എം.ശിവശങ്കരൻ, എം.കെ. അജിത് കുമാർ ,വി.എ. കൊച്ചു മൊയ്തീൻ, എം.ഡി. സുരേഷ്, കെ.ശശിധരൻ , ശ്യാമള വേണുഗോപാൽ, സിന്ധു സുബ്രമണ്യൻ, ഏ.സി. വർഗീസ്, പി.കെ. ലോഹിതാക്ഷൻ, കെ.എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു.