തൃശൂരിൽ ‘ഇടിമിന്നൽ മഴ’; മനം നിറഞ്ഞ് പൂരപ്രേമികൾ; സാമ്പിൾ ‘കിടുക്കി’

149

വെടിക്കെട്ട് പ്രേമികളെയും പൂരപ്രേമികളെയും മനസ് നിറച്ച് പൂരനഗരിയെ വിറപ്പിച്ച് സാമ്പിൾ വെടിക്കെട്ട്. നിശ്ചിത സമയത്തിനും മണിക്കൂറുകൾ വൈകിയാണ് സാമ്പിളിന് തിരിതെളിഞ്ഞതെങ്കിലും ആസ്വാദകരുടെ മനം നിറച്ച് പൂരനഗരിയിൽ ഇടിയുടെയും മിന്നലിൻറെയും പെയ്തിറക്കം. രാത്രി എട്ടോടെയാണ് പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തിയത്. അമിട്ടുകളും ഗുണ്ടുകളും വാനിൽ പൊട്ടിച്ച് വിരിഞ്ഞു. കന്നിക്കാരന്റെ പകപ്പില്ലാതെ വർഗീസ് മികവ് കാണിച്ചു. മുക്കാൽ മണിക്കൂറിന് ശേഷമാണ് തിരുവമ്പാടി സാമ്പിളിന് തിരികൊളുത്തിയത്. തിരുവമ്പാടിക്കു വേണ്ടി ആദ്യമായി ഒരു വനിത വെടിക്കെട്ടൊരുക്കുന്നതിൻറെ ആകാംഷയിൽ കാത്തിരുന്ന് മടുത്തവരുടെ മുഖം തെളിയിച്ചാണ് ഷീനയുടെ കരവിരുത്. നിറഞ്ഞ കയ്യടികളോടെയും ആരവങ്ങളോടെയുമാണ് തിരുവമ്പാടിയുടെ സാമ്പിൾ വെടിക്കെട്ട് പൊട്ടി തീർന്നപ്പോൾ ഷൈനിക്കുള്ള അഭിനന്ദനം അറിയിച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു സാമ്പിള്‍ വെടിക്കെട്ട്. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ പൊലീസ് നേരത്തെ തന്നെ അടച്ചു കെട്ടി. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളില്‍ നിന്നാണ് ജനക്കൂട്ടം സാമ്പിൾ വെടിക്കെട്ട് കണ്ടത്.

Advertisement
Advertisement