തൃശൂരിൽ രണ്ട് പേർക്ക് കൂടി തെരുവ്നായയുടെ കടിയേറ്റു: ഒല്ലൂരിൽ പെട്രോൾ പമ്പിൽ ഇന്ധനം വാങ്ങാനെത്തിയ യുവാവിനും ആമ്പല്ലൂരിൽ വയോധികക്കും പരിക്ക്

9

തൃശൂരിൽ രണ്ട് പേർക്ക് കൂടി തെരുവ് നായയുടെ കടിയേറ്റു. ഒല്ലൂരിൽ യുവാവിനും ആമ്പല്ലൂരിൽ വയോധികക്കും നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഒല്ലൂരിൽ പെട്രോൾ പമ്പിൽ ഇന്ധനം വാങ്ങാനെത്തിയ പടവരാട് സ്വദേശി റാഫിക്ക് (45) ആണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെയായിരുന്നു സംഭവം. ആമ്പല്ലൂർ നെന്മണിക്കരയിൽ ചീനപ്പിള്ളി പരേതനായ രാമന്റെ ഭാര്യ മാധവിക്കാണ് (75) പരിക്കേറ്റത്. കാലിന് പരിക്കേറ്റ മാധവിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കടയിൽ പോയി വരുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്.

Advertisement
Advertisement