തൃശൂരിൽ വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വഴിയിൽ തള്ളിയ സഹപാഠിക്കായി അന്വേഷണം ഊർജിതം

171

വീട്ടമ്മയെ വീട്ടുമുറ്റത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍. യുവതിയെ രാവിലെ കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമൽ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പരാതി. കാറിൽ തട്ടിക്കൊണ്ടുപോയ ശേഷം അടുത്തദിവസം തൃശൂർ നഗരത്തിൽ ഇറക്കിവിട്ടു. പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവതി അഭയം തേടുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭർത്താവ് കുന്നംകുളം പൊലീസിൽ പരാതി നല്‍കിയിരുന്നു. യുവതിയ്ക്കായി പൊലീസ് അന്വേഷണം നടത്തിയിരുന്നു. തട്ടിക്കൊണ്ടുപോയ കാർ യാത്രമധ്യേ മാറി. കാർ തരപ്പെടുത്തി കൊടുത്ത ആരോമലിന്റെ സുഹൃത്ത് വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു ആരോമല്‍. നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Advertisement
Advertisement