തൃശൂരിൽ വൈരാഗ്യത്തിന് തീ കൊളുത്തി ഗുരുതര പരിക്കേറ്റ രണ്ട് പേർ മരിച്ചു; പുന്നയൂർക്കുളത്ത് മകൻ തീ കൊളുത്തിയ അമ്മയും പീച്ചിയിൽ പന്നി ഫാം ഉടമയുമാണ് മരിച്ചത്

47

തൃശൂരിൽ വൈരാഗ്യത്തിന് തീ കൊളുത്തി ഗുരുതര പരിക്കേറ്റ രണ്ട് പേർ മരിച്ചു. പുന്നയൂർക്കുളത്ത് മകൻ തീ കൊളുത്തിയ അമ്മയും പീച്ചിയിൽ പന്നി ഫാം ഉടമയുമാണ് മരിച്ചത്. പുന്നയൂർക്കുളത്ത് മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള വൈരാഗ്യത്തിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മന്നൂര്‍ സ്വദേശി ശ്രീമതി (75) ആണ് മരിച്ചത്. മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisement

screenshot 20220922 082152 13182115474893440440

ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. പൊള്ളലേറ്റ ശ്രീമതി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ വയോധിക ഇന്ന് മരിക്കുകയായിരുന്നു.
പീച്ചി പട്ടിക്കാട് പട്ടത്തിപ്പാറ നിന്നുകുഴിയിലെ പന്നിഫാം ഉടമ ബാലക്യഷ്ണൻ (54) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കേസിൽ മറ്റൊരു പന്നിഫാം ഉടമ തൊട്ടിപ്പാൾ പുളിക്കൽ വീട്ടിൽ ‘സുരേന്ദ്രൻ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ബാലകൃഷ്ണന് നേരെയുള്ള അതിക്രമം. ഫാമിലേക്കുള്ള റോഡിലെ കുഴികൾ ബാലകൃഷ്ണനും മറ്റൊരു തൊഴിലാളിയുമായി ചേർന്ന് കല്ലിട്ട് മുടുന്നതിനിടയിലാണ് സുരേന്ദ്രൻ പുറകിലൂടെ വന്ന് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീക്കൊളുത്തിയത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ബാലകൃഷ്ണന്റെ തലയിൽ കല്ല് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും ചെയ്തു. റോഡിലെ ചെളിവെള്ളത്തിൽ അവസരോചിതമായി ഉരുണ്ടതോടെ ജീവൻ ബാക്കിയായെങ്കിലും കൈയിലും കഴുത്തിലും വയറ്റിലുമായി അമ്പത് ശതമാനത്തോളം പൊള്ളലേറ്റ് ബാലകൃഷ്ണൻ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വൈകുന്നേരത്തോടെ മരിച്ചു. ദീർഘനാളായി ബാലകൃഷ്ണനോടുള്ള വൈരാഗ്യമാണ് ബാലകൃഷ്ണന് നേരെയുണ്ടായത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത് കണ്ടെത്തി സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിന്റെ ലൈസൻസ് മലിനീകരണ നിയന്ത്രണ ബോർഡ് റദ്ദാക്കിയിരുന്നു. അതേ സമയം ബാലകൃഷ്ണന്റെ പന്നിഫാമിന് ലൈസൻസ് അനുമതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ പല തവണയായി സുരേന്ദ്രൻ ഭീഷണിയുമായെത്തുകയും ചെയ്തിരുന്നു.

Advertisement