തൃശൂര്‍ കോര്‍പ്പറേഷന്‍ അദാലത്ത്

16

തൃശൂര്‍ കോര്‍പ്പറേഷനില്‍ തീരുമാനമാകാത്ത ഫയലുകളിലും നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ട കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീ കുടിശ്ശികകള്‍ ഒറ്റതവണയായി തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ആഗസ്റ്റ് 10 മുതല്‍ 18 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ മേഖല അടിസ്ഥാനത്തില്‍ അദാലത്ത് സംഘടിപ്പിക്കും. അയ്യന്തോള്‍ മേഖല(ആഗസ്റ്റ് 10) ഒല്ലൂക്കര മേഖല  (ആഗസ്റ്റ് 11) ഒല്ലൂര്‍ മേഖല(ആഗസ്റ്റ് 12) വില്‍വട്ടം മേഖല(ആഗസ്റ്റ് 13) കൂര്‍ക്കഞ്ചേരി മേഖല(ആഗസ്റ്റ് 17) തൃശ്ശൂര്‍ സെന്‍ട്രല്‍ മേഖല(ആഗസ്റ്റ് 18) എന്നീ ദിവസങ്ങളിലാണ് ക്രമീകരി ച്ചിട്ടുള്ളത്. പ്രസ്തുത അദാലത്തിലേയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 5-നകം ബന്ധപ്പെട്ട മേഖല ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ അതാത് മേഖല ഓഫീസിലും മെയിന്‍ ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ മെയിന്‍ ഓഫീസിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നു മേയര്‍ എം.കെ.വര്‍ഗ്ഗീസ് അറിയിച്ചു.