തൃശൂർ കോർപ്പറേഷനിൽ മേയറുടെ ചേംബറിൽ കറുത്ത തുണികളുമായെത്തി കോൺഗ്രസ് കൗൺസിലർമാരുടെ ഉപരോധ സമരം

116

തൃശൂർ കോർപ്പറേഷനിൽ വീണ്ടും മേയറുടെ ചേംബറിൽ കറുത്ത തുണികളുമായെത്തി കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. കുടിവെള്ള വിഷയത്തിൽ ചർച്ചക്കെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പോലീസിനെ വിളിപ്പിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചുവെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേംബറിൽ കറുത്ത തുണികളുമായെത്തി ഉപരോധിച്ചു. പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇന്നലെ മേയറുടെ ചേംബർ കയ്യേറി സമരം നടത്തിയതിന് കോൺഗ്രസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രതിഷേധത്തിൽ കരിദിനാചരണത്തിലാണ് കോൺഗ്രസ്. മേയറുടെ ഓഫീസിലേക്ക് കയറിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ഇതോടെ പോലീസിനെ അറിയിച്ചതിനെ തുടർന്ന് സമരം പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പ്രതിഷേധക്കാർ പിൻമാറിയില്ല. ഇതേ തുടർന്നാണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ ചെളി വെള്ളപ്രശ്നവിഷയവുമായി മേയറുടെ ചേംബറിലേക്ക് ചർച്ചയ്ക്ക് പോയ കോൺഗ്രസ് കൗൺസിലർമാരെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ ഇന്ന് കരിദിനം ആചരിക്കുന്നു.

Advertisement
Advertisement