തൃശൂർ ജില്ലയിൽ പൊതുമരാമത്തിന്‍റെയും നഗരസഭയുടെയും പരിധിയിലുള്ള നിരത്തുകളിൽ മൂന്ന്​ മാസത്തിനകം സീബ്രാ ലൈൻ വരക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

7

തൃശൂർ ജില്ലയിൽ പൊതുമരാമത്തിന്‍റെയും നഗരസഭയുടെയും പരിധിയിലുള്ള നിരത്തുകളിൽ മൂന്ന്​ മാസത്തിനകം സീബ്രാ ലൈൻ വരക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കാണ്​ കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. സ്കൂളുകളുള്ള സ്ഥലങ്ങളിൽ സീബ്രാ ലൈൻ വരക്കാൻ മുൻഗണന നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സീബ്രാ ലൈനുകൾ വരക്കണമെന്ന്​ ആവശ്യപ്പെട്ട് ഗ്രേഡ് യൂണിയൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ കൺവീനർ സുജോബി ജോസ് സമർപ്പിച്ച പരാതിയിലാണ് ഇടപെടൽ. കമീഷൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിൽനിന്നും റിപ്പോർട്ട് വാങ്ങി. പുഴക്കൽ, ടൗൺ, ചേർപ്പ് എന്നിവിടങ്ങളിൽ സീബ്രാ ലൈനുകൾ വരച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മാഞ്ഞുപോയ സ്ഥലങ്ങളിൽ വരക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരസഭാ റോഡുകളിൽ സീബ്രാ ലൈൻ വരക്കേണ്ടത് നഗരസഭയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂർ ശക്തൻ ബസ് സ്റ്റാന്‍റ്​ പരിസരത്തും സാഹിത്യ അക്കാദമിക്ക് മുന്നിലും റോഡ് മുറിച്ചു കടക്കാൻ വിദ്യാർഥികൾ ഏറെ നേരം കാത്തുനിൽക്കേണ്ടി വരുന്നുണ്ടെന്നും ഇവിടെ മുൻകാലങ്ങളിൽ സീബ്രാ ലൈൻ ഉണ്ടായിരുന്നുവെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

Advertisement
Advertisement