തൃശൂർ ജില്ലയിൽ 196 പേർക്ക് കൂടി കോവിഡ്: 211 രോഗമുക്തർ; ഇനി 1664 പേർ മാത്രം

9
9 / 100

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 196 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 211 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1664 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,880 ആണ്. 1,00,501 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 16 സ്ത്രീകളും പത്ത് വയസ്സിനു താഴെ 07 ആൺകുട്ടികളും 02 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 72
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 88
  3. സർക്കാർ ആശുപത്രികളിൽ – 47
  4. സ്വകാര്യ ആശുപത്രികളിൽ – 50

കൂടാതെ 1211 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
87 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 29 പേർ ആശുപത്രിയിലും 58 പേർ വീടുകളിലുമാണ്.
7045 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3345 പേർക്ക് ആന്റിജൻ പരിശോധനയും, 2873 പേർക്ക് ആർടി-പിസിആർ പരിശോധനയും, 827 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 11,16,332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
452 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,59,256 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 06 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

വിഭാഗം I ഡോസ് II ഡോസ്

  1. ആരോഗ്യപ്രവർത്തകർ 42,437 32,381
  2. മുന്നണി പോരാളികൾ 9,996 2,575
  3. പോളിംഗ് ഓഫീസർമാർ 22,630 4
  4. 45-59 വയസ്സിന് ഇടയിലുളളവർ 5,410 –
  5. 60 വയസ്സിന് മുകളിലുളളവർ 1,06,044 –
    ആകെ 1,86,517 34,960