തൃശൂർ ജില്ലാ ബീച്ച് ഗെയിംസ്; സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോൾ ചാമ്പ്യന്മാർ

12

തൃശൂർ ജില്ലാ ബീച്ച് ഗെയിംസിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോൾ ചാമ്പ്യന്മാർ. ജില്ലാ സ്‌പോർട്‌സ് കൗൺസിന്റെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ചിൽ നടന്ന ഗെയിംസ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ. സാംബശിവൻ അധ്യക്ഷനായി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി അഖിൽ അനിരുദ്ധൻ, വി.ആർ. ജിത്ത് എന്നിവർ പ്രസംഗിച്ചു. ഫുട്‌ബോൾ, വടംവലി, വോളിബോൾ, കബഡി എന്നീ ഇനങ്ങളിൽ പുരുഷ-വനിത വിഭാഗത്തിൽ മത്സരവുമുണ്ടായിരുന്നു. ഫുട്ബോൾ പുരുഷ വിഭാഗത്തിലും വനിത കബഡി വിഭാഗത്തിലും ചാമ്പ്യന്മാരായ സ്‌കിൽ ഗ്രൂപ്പ് ക്ലബ്ബ് പുരുഷ വോളിബോൾ, വടംവലി, വനിതാ വടംവലി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്ക് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ.ആർ. സാംബശിവൻ സമ്മാനദാനം നടത്തി.

Advertisement
Advertisement