തൃശൂർ ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സമാപിച്ചു

8

തൃശൂർ ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ സംഘടിപ്പിച്ച സഞ്ജുനിയർ, ജൂനിയർ സീനിയർ ചാമ്പ്യൻഷിപ്പ് ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സമാപനയോഗം തൃശൂർ ജില്ലാ സ്പോർട്സ് കൌൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം തൃശൂർ ജില്ലാ സ്പോർട്ൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എം. എം ബാബു നിർവഹിച്ചു. യോഗത്തിൽ സൈക്കിൾ പോളോ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് പി.എ ഹസൻ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ തൃശൂർ ജില്ലാ സെക്രട്ടറി അഖിൽ അനിരുദ്ധൻ, സീനിയർ വൈസ് പ്രസിഡന്റ് സ്റ്റേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് ടി. ടി. ജെയിംസ്, റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ ആർ അജിത്ബാബു, അസോസിയേഷൻ സെക്രട്ടറി കെ എച്ച് സനുപ്, ജോയിൻ സെക്രട്ടറി ശ്രീരദ് കൃഷ്ണൻ, ട്രഷറർ ഗോപി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. സുനിയർ ഗേൾസ് വിഭാഗത്തിൽ ശ്രീ ദുർഗാവിലാസം സ്കൂൾ പേരമംഗലം ഒന്നാംസഥാനവും ലൈഫ് സ്റ്റയിൽ ഫിറ്റ്നസ് സെന്റർ രണ്ടാം സ്ഥാനവും നേടി. സുനിയർ ബോയ്സ് വിഭാഗത്തിൽ ശ്രീ ദുർഗാവിലാസം ഹയർസെക്രണ്ടറി സ്കൂൾ പേരമംഗലം ഒന്നാം സ്ഥാനവും, വിവേകോദയം സ്കൂൾ രണ്ടാം സ്ഥാനവും കരസ്തമാക്കി. ജൂനിയർ വിഭാഗം ഗേൾസിൽ ബി. വൈ.സി പൂമല ഒന്നാം സ്ഥാനവും വിമല ക്ലബ് രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗം ബോയ്സിൽ പെലട്ടൻ ക്ലബ് ഒന്നാം സ്ഥാനവും ഒല്ലൂർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗം ബോയ്സിൽ ബീച്ച് റൈഡേഴ്സ് ഒന്നാംസ്ഥാനവും, ട്രക്ക് ഡെവിൾസ് രണ്ടാം സ്ഥാനവും നേടി.

Advertisement
Advertisement