തൃശൂർ നഗരത്തിൽ കുടിക്കാൻ ചെളിവെള്ളം, തെരുവ് വിളക്ക് കത്തുന്നില്ലെന്നും കോൺഗ്രസ്: മേയറെ തടയേണ്ടി വരുമെന്ന് രാജൻ പല്ലൻ

124

കോർപ്പറേഷനിൽ നിരവധി ഡിവിഷനുകളിൽ പൈപ്പിൽ കൂടി ചെളിവെള്ളമാണ് വരുന്നതെന്ന് പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ. നിരവധി ഡിവിഷനുകളിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകി പോകുന്നത് ഒരു വർഷമായി തുടരുകയാണ്.
കോർപ്പറേഷനിലും, വാട്ടർ അതോറിറ്റിയിലും, പരാതി പറഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും
മഴക്കാലത്ത് പോലും പല ഡിവിഷനിലും ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യേണ്ട സാഹചര്യമാണെന്നും രാജൻ. ജെ. പല്ലൻ പറഞ്ഞു.
തകർന്ന റോഡുകൾ കൊണ്ടും, തെരുവുവിളക്ക് കത്തിക്കാത്തതിലും, പല പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം കൊണ്ടും, തൃശ്ശൂർ കോർപ്പറേഷനിലെ ജനങ്ങൾ പൊറുതി മുട്ടുകയാണ്. ഇനിയും ഈ സ്ഥിതി തുടർന്നാൽ മേയറുടെ ചേംമ്പർ ഉപരോധിക്കുമെന്നും, സമരത്തിന്റെ രീതി മാറുമെന്നും കൗൺസിൽ യോഗത്തിൽ മുന്നറിയിപ്പുനൽകി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ലാലി ജെയിംസ്,
കൗൺസിലർമാരായ കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂള പറമ്പിൽ, ലീല ടീച്ചർ, നിമ്മി റപ്പായി എന്നിവർ സംസാരിച്ചു