തൃശൂർ പാലക്കാട് ജില്ലകളുടെ സ്വപ്ന സാക്ഷാത്കാരം: ചങ്ങണംകുന്ന് റെഗുലേറ്റർ ഉദ്ഘാടനം ചെയ്തു

10
4 / 100

ദേശമംഗലം ചങ്ങണംകുന്ന് റഗുലേറ്റർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പുഴയുടെ തീരത്ത് വച്ച് നടന്ന ചടങ്ങിൽ  മുഹമ്മദ് മുഹ്സിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ദേശമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയരാജ്, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് രതി ഉണ്ണികൃഷ്ണൻ, ദേശമംഗലം, ഓങ്ങല്ലൂർ പഞ്ചായത്തുകളിലെ ജനപ്രതിധികൾ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ അലക്സ് വർഗ്ഗീസ് എന്നിവരും നിരവധി ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി നേതാക്കളും, ഉദ്യോഗസ്ഥരും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 2016ൽ ആണ്  ഭാരതപ്പുഴക്ക് കുറുകെ തൃശൂർ ജില്ലയിലെ ദേശമംഗലം ചങ്ങണംകുന്നിനെയും പാലക്കാട് ജില്ലയിലെ പട്ടാമ്പി ഓങ്ങല്ലൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് റഗുലേറ്റർ നിർമ്മാണം. ചങ്ങണംകുന്ന് തടയണ പൂർത്തിയായതോടെ തൃശ്ശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടും.