തൃശൂർ പൂരം: ആദ്യം കൊടിയേറി ലാലൂരിൽ

95

തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് ഘടകക്ഷേത്രമായ ലാലൂർ ശ്രീകാർത്ത്യായനി ദേവി ക്ഷേത്രത്തിൽ കൊടിയേറി. രാവിലെ8.30 തട്ടകവാസികൾ കൊടിയേറ്റം നടത്തി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് എ.കെ അരവിന്ദാക്ഷൻ ദേവസ്വം ബോർഡ് പ്രസിഡൻറ് നന്ദകുമാർ. എം ജി നാരായണൻ, വി.എൻ സ്വപ്ന, മോഹൻ മാരാർ, കോർപ്പറേഷൻ കൗൺസിലർമാരായ ലാലി ജെയിംസ്, സാറമ്മ റോബ്സൺ തുടങ്ങിയവർ പങ്കെടുത്തു.