തൃശൂർ പൂരം ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് അവാർഡ് പി.പി സലിമിന്

18

തൃശൂർപൂരം ആനപീഡനം സംബന്ധിച്ച് തൃശൂർ ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് നടത്തിയ ഇ.ആർ.ജാനകി കൃഷ്ണൻ സ്മാരക വീഡിയോഗ്രാഫി മൽസരത്തിൽ കൈരളി ടി.വി ക്യാമറാമാൻ പി.പി സലിം അവാർഡിനർഹനായി. 10,001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ദേശീയ ആനദിനമായ ഒക്ടോബർ നാലിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. തൃശൂർ പൂരം നാളിൽ എഴുന്നെള്ളിപ്പിനെത്തിച്ച ആന പാപ്പാന്റെയും ഉടമയുടെയും നിയന്ത്രണങ്ങൾ ലംഘിച്ച് മൈതാനത്തേക്ക് ഓടിക്കയറിയതും നിരവധി പേർ നിയമവിരുദ്ധമായി സംഘം ചേർന്ന് ആനയെ മെരുക്കുന്നതിന്റെയും പി.പി സലിം പകർത്തിയ രംഗങ്ങളാണ് അവാർഡിന് അർഹനാക്കിയത്.

Advertisement
Advertisement