തൃശൂർ പൂരത്തിനുള്ള സ്പെഷൽ കുടയിൽ സവർക്കറുടെ ചിത്രം; സമൂഹമാധ്യമത്തിൽ കടുത്ത വിമർശനം

211

പ്രതിസന്ധിയൊഴിഞ്ഞ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പൂരം കെങ്കേമമായി ആഘോഷിക്കാൻ നാടൊന്നാകെയൊരുങ്ങുന്നതിനിടെ വീണ്ടും വിവാദത്തിൽ. പൂരത്തിലെ ആകർഷണീയമായ തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ സവർക്കറുടെ ചിത്രമുള്ള കുടയും. ചമയങ്ങളുടെ പ്രദർശനത്തിൽ സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുടയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിയും വിവേകാനനന്ദനും സുഭാഷ് ചന്ദ്രബോസും മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളുമടക്കമുളഅളവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കുടകൾക്കിടയിലാണ് സവർക്കറുടെ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്. പ്രദർശനത്തിലെ ചിത്രങ്ങൾ പുറത്ത് വന്നതോടെ സമൂഹമാധ്യമത്തിലും വിമർശനമുയർന്നിട്ടുണ്ട്. മതഭേദങ്ങൾക്കും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒന്നായി ആഘോഷിക്കുന്നതാണ് തൃശൂർ പൂരം. വലിപ്പ ചെറുപ്പമോ ജാതി മത ഭേദങ്ങളോ കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങളോ തൃശൂർ പൂരത്തിന്റെ ഭാഗമാകാൻ സംഘാടകർ പോലും ഇതുവരെയും തയ്യാറായിരുന്നില്ല. ഇതാദ്യമായിട്ടാണ് ഈ നീക്കം. സവർക്കറുടെ ചിത്രമുള്ള കുടകൾ ഇടം നേടിയത് യാദൃശ്ചികമല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

Advertisement

Advertisement