തൃശൂർ മേയറെ വിടാതെ കോൺഗ്രസ്: മേയറുടെ ഔദ്യോഗിക വാഹനത്തിലെ ഹോൺ നിയമവിരുദ്ധമെന്ന് എന്ഫോഴ്സ്മെന്റ് ആർ.ടി.ഒക്ക് പരാതി

10

തൃശൂർ കോർപ്പറേഷൻ മേയറെ വിടാതെ കോൺഗ്രസ്. മേയറുടെ ഔദ്യോഗിക വാഹനത്തിലെ അമിത ഹോൺ അഴിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ എന്ഫോഴ്സ്മെന്റ് ആർ.ടി.ഒക്ക് പരാതി നൽകി. തൃശൂർ മേയർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമായ കെഎൽ 0/8/ A V 168 എന്ന വാഹനത്തിന്റെ ഹോൺ വലിയ ശബ്ദത്തോടെ മുഴക്കുന്നത് മൂലം റോഡിലെ മറ്റു ഉപയോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

Advertisement

അനുവദിനീയമായതിൽ കൂടുതൽ ഹോണുകൾ ഈ വാഹനത്തിൽ അധികമായി ഘടിപ്പിക്കുകയും അമിതമായ ശബ്ദത്തിൽ ഹോൺ മുഴക്കിയും വലിയ ശല്യമാണ് പൊതുജനങ്ങൾക്ക് ഈ വാഹനം ഉണ്ടാക്കുന്നത്. പരാതിയിൽ പറയുന്ന വാഹനത്തിൻറെ ഫോട്ടോ സഹിതമാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് പരാതി നൽകിയിരിക്കുന്നത്. പൊതുജന താൽപര്യാർത്ഥമാണ് നടപടിയെടുക്കാനാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നഗരത്തിൽ ഹോൺ മുഴക്കുന്നത് നിരോധിച്ച മേയർ മറ്റുള്ളവരുടെ ചെവിട് പൊട്ടിക്കുന്ന ഹോൺ മുഴക്കി റോഡിൽ കൂടി പായുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജോൺ ഡാനിയൽ പറഞ്ഞു.

Advertisement