തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഗുരുവായൂർ കോൺഗ്രസിൽ പൊട്ടിത്തെറി: ബ്ളോക്ക് കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ എ.ടി.ഹംസ പാർട്ടി വിട്ടു; എൽ.ഡി.എഫുമായി സഹകരിക്കും, പാർട്ടി വിടുന്നത് നേതൃത്വത്തിൻറെ സമീപനത്തിൽ പ്രതിഷേധിച്ചെന്ന് രാജിക്കത്തിൽ

78
4 / 100

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പിലെത്തിയിരിക്കെ ജില്ലയിലെ കോൺഗ്രസിനെ ഞെട്ടിച്ച് രാജി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നേതാവും ഗുരുവായൂർ നഗരസഭാ മുൻ കൗൺസിലറുമായ എ.ടി.ഹംസ കോൺഗ്രസിൽ നിന്നും രാജിവെച്ചു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ടിനാണ് താൻ പാർട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ച് ഹംസ കത്ത് നൽകിയത്. പാർട്ടി നേതൃ തലത്തിലെ നിലപാടുകളുമായി യോജിക്കാൻ പ്രയാസപ്പെടുന്നതു കൊണ്ടും താൽപ്പര്യക്കുറവുമൂലവും കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. എൽ.ഡി.എഫിലേക്കാണെന്നാണ് സൂചന. ഇവിടെ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിയുയർന്നിരുന്നു.