തെരഞ്ഞെടുപ്പിൽ തോറ്റത് നേതാക്കളുടെ സ്ഥാനാർത്ഥികളെന്ന് പത്മജ വേണുഗോപാൽ; എല്ലാവരുമായി ഒത്തു പോകാൻ കെ.പി.സി.സി പ്രസിഡണ്ട് തയ്യാറാകണമെന്നും പത്മജ

29

കോണ്‍ഗ്രസില്‍ നേതാക്കൾ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നും ജനങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും പത്മജ വേണുഗോപാല്‍. നേതാക്കളെ മണിയടിച്ച് സീറ്റും സ്ഥാനമാനങ്ങളും നേടുന്നവരാണ് പാര്‍ട്ടിയിലെ പ്രശ്‌നക്കാരെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

നേതാക്കളെ മണിയടിച്ചാണ് പലരും സീറ്റ് വാങ്ങിയത്. അനാവശ്യമായ സ്ഥാനമാനങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും എല്ലാവരുമായി ഒത്തു പോകാന്‍ കെ.പി.സി.സി പ്രസിഡന്റ് തയാറാകണമെന്നും പത്മജ വ്യക്തമാക്കി.