തെരുവ് നായ്ക്കൾക്ക് പിന്നാലെ തൃശൂരിൽ നഗര മേഖലയിൽ കൂട്ടത്തോടെ കാട്ടുപ്പന്നികളും

64

തെരുവ് നായ്ക്കൾക്ക് പിന്നാലെ തൃശൂരിൽ നഗര മേഖലയിൽ കൂട്ടത്തോടെ കാട്ടുപ്പന്നികളും. രാമവർമപുരം മേഖലയിലാണ് കൂട്ടത്തോടെ കാട്ടുപ്പന്നികൾ ഇറങ്ങിയത്. രാവിലെയാണ് കാട്ടുപന്നിക്കൂട്ടം ജനവാസമേഖലയിലേക്കിറങ്ങിയത്. വിദ്യാർഥികൾ സ്‌കൂളുകളിലേക്കുൾപ്പെടെ പോകുന്ന തിരക്കേറിയ സമയത്താണ് കാട്ടുപ്പന്നികൾ ഇറങ്ങിയത്. നഗരത്തിനോട് ചേർന്നും മലയോരമേഖലയോട് താഴെയുമായുള്ള പ്രദേശമാണ് രാമവർമപുരം. കാട്ടാന ഭീഷണി നേരിടുന്ന ആമ്പല്ലൂർ പാലപ്പിള്ളി മേഖലയിൽ സ്ഥിരം അപകടകാരികളാണ് കാട്ടുപ്പന്നികൾ. കാട്ടുപ്പന്നികളുടെ കൂട്ടത്തോടെ നാട്ടിലേക്കുള്ള ഉറക്കത്തിൽ കടുത്ത ഭീതിയിലാണ് ജനങ്ങൾ.

Advertisement

Advertisement