തൊഴിലുറപ്പ് തൊഴിലാളികൾക്ക് കോവിഡ് ഇളവ് അനുവദിക്കാത്തത് നിയമ വിരുദ്ധമെന്ന് ഐ.എൻ.ടി.യു.സി

9
8 / 100

മദ്യശാലകൾക്കും സിനിമാ തിയ്യറ്ററുകൾക്കും കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് ചെയ്തപ്പോൾ സമൂഹത്തിനും ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗമായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രായം ഇളവ് നൽകാത്തത് അപലനീയവും നിയമവിരുദ്ധവുമാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭാരവാഹികളായ ആൻ്റണി കുറ്റൂക്കാരൻ, ഇ ഉണ്ണികൃഷ്ണൻ, കെ.ആർ ശ്രീനിവാസൻ, ഷീല വേണുഗോപാൽ, സുരേഷ് മമ്പറമ്പിൽ, സമന ജോഷി, ശകുന്തള സജീവ് തുടങ്ങിയവർ സംസാരിച്ചു